അതിരപ്പിള്ളിയിൽ മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്.
തൃശൂർ റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിൻ ലാലിനെ മർദിച്ചത്. ഇതിന് പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് റൂബിൻ ലാലിനെതിരെ വ്യാജപരാതി നൽകി.
വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ വനംവകുപ്പും കേസെടുത്തിരുന്നു. റൂബിൻ ലാൽ പരുക്കേറ്റ പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിനെ കൈയേറ്റം ചെയ്തത്. വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്‌സന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…