ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് മുഹമ്മദ് നാസിം (39) ആണ് അറസ്റ്റിലായത്.
യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം വയർ കൊണ്ട് കൈകൾ ബന്ധിച്ച് മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. സർജാപുരയിലാണ് സംഭവം. പ്രദേശത്തെ ഓടയിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിൽ യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി.
ഭർത്താവ് നാസിമിന് ഒപ്പമാണ് യുവതി ബെംഗളുരുവിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പല കാര്യങ്ങളുടെയും പേരിൽ നിരന്തരം വഴക്കുണ്ടായിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ഇരു കൈകളും കെട്ടി ഓടയിൽ ഉപേക്ഷിച്ചു.
തുടർന്ന് ആറ് മക്കളെയും കൊണ്ട് സ്വദേശമായ ബിഹാറിലെ മുസഫർപൂരിലേക്ക് ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം മുതൽ ഭർത്താവിനെയും കാണാനില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. നാസിമിന്റെ രണ്ടാം ഭാര്യയാണ് ഖാത്തുൻ. ആദ്യ ഭാര്യയിൽ ഇയാൾക്ക് നാല് മക്കളും രണ്ടാം ഭാര്യയിൽ രണ്ട് മക്കളുമാണുള്ളത്.
TAGS: BENGALURU | CRIME
SUMMARY: Husband arrested for killing wife in blr
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച് ഡിഫൻസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…
ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…
ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…
വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…