തിരുവനന്തപുരം വര്‍ക്കലയില്‍ ഭാര്യയുടെയും മകന്റെയും ദേഹത്ത് തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്‍ (53) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്ന് വൈകീട്ട് അഞ്ചോടെ രാജേന്ദ്രന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കുടുബപ്രശ്നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കുറച്ച് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈസമയം മകള്‍ സാന്ദ്ര വീടിന് പുറത്തു നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പെയിന്റ് പണിക്കാരനായ രാജേന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം.
<BR>
TAGS : VARKALA,CRIME
KEYWORDS: Husband set his wife and son on fire in Varkala, burnt husband died, wife and son in critical condition
തിരുവനന്തപുരം: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി, ഗ്രാമിന് 50 രൂപ അധികം…
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…
അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്‌വാരത്ത് വന്‍ കഞ്ചാവ് വേട്ട. 60 സെന്റ് സ്ഥലത്ത് വളര്‍ത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള…
ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ്…