Categories: KERALATOP NEWS

ഞാൻ രാജരാജേശ്വരി ദേവിയുടെ ഭക്തൻ;’ തന്റെ വാക്കുകൾ വളച്ചൊടിച്ചു

ബെംഗളൂരു: കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഡികെ ശിവകുമാർ. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ നടന്നുവെന്നല്ല പറഞ്ഞതെന്നും ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെ സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ രാജരാജേശ്വരീ ദേവിയുടെ വലിയ വിശ്വാസിയാണെന്നും തന്റെ വാക്കുകളെ ദുർവാഖ്യാനം ചെയ്യുകയാണെന്നും ശിവകുമാർ സാമൂഹ്യമാധ്യമമായ എക്സിലൂടെ പറഞ്ഞു. ശിവകുമാറിന്റെ പ്രസ്താവന കേരളത്തിൽ വിവാദമായതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ശത്രുസംഹാരപൂജ നടന്നത് രാജരാജേശ്വരക്ഷേത്രത്തിൽ അല്ല എന്ന് അറിയാമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ഡികെ ശിവകുമാർ എക്സ് പോസ്റ്റിൽ പറയുന്നു. പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാൻ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമർശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തിന് സമീപത്താണ് ഇത് നടക്കുന്നതെന്നും കർണാടകത്തിലെ ചില രാഷ്ട്രീയക്കാരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. മൃഗബലി ഉൾപ്പെടെ യാഗത്തിൽ നടക്കുന്നുണ്ടെന്നും ആരോപിച്ചു. ആരാണിത് നടത്തുന്നതെന്ന് തനിക്കറിയാമെന്നും ചിലർ തനിക്ക് ഇതേപ്പറ്റി എഴുതി അറിയിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞ‌ിരുന്നു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്നയാരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡി കെ ശിവകുമാർ ആരോപിച്ചത്.

Savre Digital

Recent Posts

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

33 minutes ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

56 minutes ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

1 hour ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

2 hours ago

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

2 hours ago

കലാവേദി പുതുവർഷാഘോഷം 11ന്

ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…

2 hours ago