ചെന്നൈ: താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായിക കൽപന രാഘവേന്ദർ. ബോധം തിരിച്ച് വന്നതോടെ പോലീസ് മൊഴി രേഖപ്പെടുത്തിയെന്നും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് ഉറക്ക ഗുളിക അധികം കഴിച്ചതാണെന്നും കൽപ്പന പറഞ്ഞു. മകളുമായി തിങ്കളാഴ്ച ചില കാര്യങ്ങളിൽ തർക്കിച്ചിരുന്നു. 8 ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല, ഇതോടെ 10 ഗുളികകൾ കഴിക്കുകയായിരുന്നു എന്നാണ് ഗായിക പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തരുതെന്നും കൽപന പറഞ്ഞു.
അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകൾ ദയ നേരത്തെ പറഞ്ഞിരുന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും ആയിരുന്നു മകളുടെ പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും കൽപ്പന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റിയാണ് അയൽക്കാരെ വിവരമറിയിച്ചത്. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പോലീസ് എത്തി വാതിൽ തകർത്താണ് വീടിനുളളിൽ കയറിയത് .
പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ അഞ്ചിലെ വിജയിയായിരുന്നു . ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കമലഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തിരുന്നു.
<BR>
TAGS : KALPANA RAGHAVENDRA
SUMMARY : ‘I didn’t attempt suicide, I just overdosed on sleeping pills’; Kalpana Raghavendra
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…
കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…
പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ആശുപത്രി വിട്ടു. കുട്ടി…