തൃശൂർ: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. ഇന്ന് ആളുകള്‍ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടക്കണം. തനിക്ക് കൂടുതല്‍ പറയാനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അക്കാര്യങ്ങള്‍ പറഞ്ഞ് കൂടുതല്‍ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. താന്‍ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകള്‍ക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടന്‍ ചോദിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു വേടന്റെ പ്രതികരണം.
SUMMARY: I personally like M Swaraj; Vedan says he has nothing to say about the current political dramas
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…