Categories: LATEST NEWS

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ സ്ഥാനമൊഴിയും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 100 സീറ്റ് നേടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയവനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ പറവൂരിൽ നടന്ന എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വിഡി സതീശന്‍ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയാണ് പുതിയ വെല്ലുവിളി.

ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെ. സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറവൂരിൽ 52% വോട്ട് ഉണ്ടെന്നാണ് സതീശൻ പറഞ്ഞത്. ഇതുപോലെ അഹങ്കാരം പറഞ്ഞവരാണ് മാരാരിക്കുളത്തെ സുധീരനും വേണുഗോപാലും. ഒന്ന് രണ്ട് തവണ ജയിച്ചെങ്കിലും അവസാനം അവർ തോറ്റുപോയില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ചതാണ് വെള്ളാപ്പള്ളി നടേശൻ വിഡി സതീശനെതിരായ തുറന്ന പോര്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ ഈ വിമർശനത്തിന് ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും ആര് കേരളത്തിൽ വർഗീയത പറഞ്ഞാലും അതിനെ എതിർക്കുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
SUMMARY: I will resign if UDF wins 100 seats; Vellappally Natesan challenges VD Satheesan
NEWS DESK

Recent Posts

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…

53 minutes ago

ബൈക്കപകടം; പ്രതിശ്രുത വധൂവരന്മാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…

1 hour ago

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…

3 hours ago

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടന്‍; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…

3 hours ago

പൗരത്വ പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…

4 hours ago

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി; വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതിയും തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…

5 hours ago