ന്യൂഡൽഹി: പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ വ്യോമസേനാ പരിശീലകന്‍ മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടറും കര്‍ണാടക സ്വദേശിയുമായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശനിയാഴ്ച ആഗ്രയില്‍ നടന്ന ഡെമോ ഡ്രോപ്പ് പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി അപകടമുണ്ടായത്.
വാറന്റ് ഓഫീസര്‍ മഞ്ജുനാഥും ട്രെയിനികളും അടക്കം 12 പേരാണ് വ്യോമസേന വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്. ഇതില്‍ 11 പേരും സേഫായി ലാന്റ് ചെയ്തു. മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മഞ്ജുനാഥിന്റെ മരണത്തില്‍ വ്യോമസേന അനുശോചിച്ചു.
TAGS: KARNATAKA | DEATH
SUMMARY: IAF Akash Ganga’s para jump instructor killed during ‘demo drop’
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…