ബെംഗളൂരു: ഓൺലൈൻ വഴി സാരി വാങ്ങാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു. സകല മിഷൻ ഡയറക്ടർ പല്ലവി ആകൃതിക്കാണ് പണം നഷ്ടമായത്. ഡിജിറ്റൽ പരസ്യം കണ്ടാണ് പല്ലവി സാരി ഓർഡർ ചെയ്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും സാരി ലഭിക്കാത്തതിനെ തുടർന്ന് പല്ലവി ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ബെംഗളൂരു സൈബർ ക്രൈം സെല്ലിൽ ഇവർ പരാതി നോക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ മധുര സുങ്കുടിയിൽ നിന്നുള്ള കോട്ടൺ സാരികൾ വിൽക്കുന്ന പൂർണിമ കളക്ഷനിൽ നിന്നാണ് പല്ലവി സാരി ബുക്ക് ചെയ്തത്. മാർച്ച് 10 ന് ഗൂഗിൾ പേ വഴി സാരിക്ക് 850 രൂപയും ഇവർ നൽകിയിരുന്നു. പിന്നീട് ഏപ്രിൽ ആയിട്ടും സാരി ലഭിക്കാത്തതോടെയാണ് പല്ലവിക്ക് സംശയം തോന്നിയത്. പിന്നീട് പലതവണ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഓൺലൈൻ വീഡിയോകളിലൂടെ പ്രചരിക്കുന്ന ഇത്തരം വഞ്ചനാപരമായ പരസ്യങ്ങൾക്ക് ഇരയാകരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ മുന്നറിയിപ്പ് നൽകി.
TAGS: KARNATAKA | CYBER CRIME
SUMMARY: IAS officer lost money in cyber crime
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ 'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…