കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് നടപടി. ഐബി ഉദ്യോഗസ്ഥയുടെമേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.
പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് മുന്നിലുള്ള തെളിവുകള്‍ പ്രതിക്ക് എതിരാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയമം, ഐബി ഉദ്യോഗസ്ഥയുമായുള്ള പ്രതിയുടെ ചാറ്റുകള്‍ പോലീസിന്റെ പക്കല്‍ നിന്ന് ചോർന്നതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പോലീസിന്റെ പക്കല്‍ നിന്ന് ചോർന്നതായി തന്നെ കരുതേണ്ടി വരുമെന്നാണ് സിംഗിള്‍ ബെഞ്ച് പ്രതികരിച്ചത്. എങ്ങനെ ചാറ്റുകള്‍ ചോർന്നു എന്നതില്‍ അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : IB officer’s death; Accused Sukant Suresh’s anticipatory bail plea rejected
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…