ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിർണായക ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് പോലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചു. ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കി. ടെല്രഗാമിലാണ് ഇരുവരും ചാറ്റ് ചെയ്തത്.
പ്രതി സുകാന്തിൻ്റെ ഐഫോണില്‍ നിന്നാണ് പോലീസ് ചാറ്റ് കണ്ടെടുത്തത്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി ഒമ്പതിനാണ് ഈ സംഭാഷണം നടന്നത്. ‘എനിക്ക് നിന്നെ വേണ്ടെ’ന്നും ‘നീ ഒഴിഞ്ഞ് പോയെങ്കില്‍ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ’ എന്നും സുകാന്ത് ചാറ്റില്‍ പറയുന്നുണ്ട്.
‘നീ പോയി ചാകണം’ എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നല്‍കിയത്. എന്നാല്‍ അതിന് മുമ്പ് തന്നെ യുവതി മരിച്ചു. ടെല്രഗാം ചാറ്റാണ് സുകാന്തിന് കുരുക്കായത്. ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ടെല്രഗാം ആപ്പ് ഇയാള്‍ റിമൂവ് ചെയ്തിരുന്നില്ല. പിന്നാലെ പോലീസ് ചാറ്റ് വീണ്ടെടുത്തു.
ബന്ധുവിന്റെ പക്കല്‍ നിന്നാണ് പൊലീസിന് സുകാന്തിൻ്റെ ഫോണ്‍ ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ ഫോറൻസിക് ലാബില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഡിജിറ്റല്‍ തെളിവുകള്‍ ഹൈക്കോടതിയിലും ഹാജരാക്കും.
TAGS : LATEST NEWS
SUMMARY : IB officer’s death: Crucial evidence on Sukant’s phone
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…