ഇടുക്കി: ഇടുക്കിയില്‍ വേനല്‍ മഴയില്‍ ഒരു മരണം. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. അതേസമയം തൊഴിലുറപ്പ് ജോലിക്കിടെ 7 തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം.
32 തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. മിന്നലേറ്റ് 7 സ്ത്രീകള്‍ നിലത്തു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. അതേസമയം ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : 7 women hospitalised after lightning strikes job-secured workers
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…