ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്.
ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തിൻറെ വാഹനങ്ങള്‍ വൈകിട്ട് പെയ്ത മഴയിലാണ് കുടുങ്ങിയത്. ചില വാഹനങ്ങള്‍ കയർ കെട്ടി നിർത്തിയ നിലയിലാണ്. സഹായം അഭ്യർത്ഥിച്ച് എത്തിയ വിനോദ സഞ്ചാരികളെ രാത്രി നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കല്മേടിലേക്ക് മാറ്റിയത്. 40 അംഗ സംഘമാണ് ട്രക്കിംഗിന് എത്തിയത്.
ഇരുവശങ്ങളും ചങ്കുത്തായ മലയിലൂടെ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ച് കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രക്കിംഗ് നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം.
TAGS : IDUKKI NEWS | TRUCKING | KARNATAKA
SUMMARY : Illegal trucking in Idukki; 27 vehicles from Karnataka got stuck
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന് (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…