ബെംഗളൂരു: രണ്ടാം വർഷ പി.യു വിദ്യാര്‍ഥികളുടെ പ്രിപ്പറേറ്ററി പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കോളേജുകളുടെ അഫിലിയേഷൻ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ്. ജനുവരി 19 മുതൽ ഫെബ്രുവരി രണ്ടുവരെയാണ് രണ്ടാംഘട്ട പരീക്ഷ. എസ്.എസ്.എൽ.സി പ്രിപ്പറേറ്ററി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചോദ്യപേപ്പറുകൾ ചോർന്നാലോ തെറ്റായി കൈകാര്യം ചെയ്താലോ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നാണ് മുന്നറിയിപ്പ്.
രണ്ടാം വർഷ പി.യു വിദ്യാര്‍ഥികളുടെ ഒന്നാംഘട്ട പ്രിപ്പറേറ്ററി പരീക്ഷകളില്‍ വീഴ്ചയുണ്ടായിട്ടില്ല. എന്നാലും വരാനിരിക്കുന്ന പരീക്ഷകളിലും സമാനമായ പിഴവുകൾ ഉണ്ടാകാനുള്ള സാധ്യതഒഴിവാക്കാന്‍ പിയു വകുപ്പ് ജാഗ്രതപുലര്‍ത്തുന്നുണ്ട്.
എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച കേസിൽ കർണാടക സ്കൂൾ എജുക്കേഷന്‍ ആന്‍ഡ് അസസ്മെന്റ് ബോർഡ് നൽകിയ പരാതിയെത്തുടർന്ന് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയതിരുന്നു.
SUMMARY: If irregularity is found in the PU examination, the affiliation of the colleges will be withdrawn; Department of Education
ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്…
ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…
ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…
കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32) എന്ന…