KERALA

‘യുഡിഎഫ് കൂടെയുണ്ടാകും’; ഞങ്ങൾ അധികാരത്തിലെത്തിയാൽ ആശമാരുടെ പ്രശ്നങ്ങൾക്ക് ആദ്യ മന്ത്രിസഭയിൽ പരിഹാരം കാണും- വിഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാരുടെ രാപ്പകൽ സമരത്തിന്റെ വിജയപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്‍റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ ഇതുവരെ കാണാത്ത ഒരു സമരരീതിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്കുന്നതായും ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തിൽ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ലെന്നും ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെയാണ് ആശാ പ്രവർത്തകർ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര പ്ര​തി​ജ്ഞാ റാ​ലി നടത്തിയത്. അ​തേ​സ​മ​യം, ഓ​ണ​റേ​റി​യം 21000 രു​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​മ​രം ഒ​രു വ​ർ​ഷം തി​ക​യു​ന്ന 2026 ഫെ​ബ്രു​വ​രി 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​മാ​രെ അ​വ​ഗ​ണി​ച്ച​വ​ർ​ക്കെ​തി​രെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി ക്യാ​മ്പ​യി​ൻ ന​ട​ത്താ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം 266-ാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​ണ​റേ​റി​യം 7000 രൂ​പ​യി​ൽ നി​ന്ന് 8000 രൂ​പ​യാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ആ​ശ​മാ​ർ. ആ​യി​രം രൂ​പ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​ത് സ​മ​ര നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

SUMMARY: If we come to power, we will find solutions to the problems of the Asha in the first cabinet – VD Satheesan

NEWS DESK

Recent Posts

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു

മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ…

10 minutes ago

രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ്‍വിലാസം; സൈബർ തട്ടിപ്പ് തട്ടിപ്പുകൾ തടയാനെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ…

32 minutes ago

പരുമല പള്ളി തിരുനാൾ; 2 ജില്ലകളിലെ 3 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ…

2 hours ago

ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേർ മ​രി​ച്ചു

ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…

2 hours ago

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു. ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന് 1620 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം…

4 hours ago

ബിഎൽഎ- പാകിസ്ഥാന്‍ സംഘർഷം; ബലൂചിസ്ഥാനിൽ 2 കമാൻഡോകൾ ഉൾപ്പടെ 9 പാക്‌ സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…

4 hours ago