KERALA

ഐ​എ​ഫ്എ​ഫ്കെ; ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ നാളെ മുതല്‍

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​സം​ബ​ർ 12 മു​ത​ൽ 19 വ​രെ നടക്കുന്ന  30-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ 25 നു രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. പൊ​തു​വി​ഭാ​ഗ​ത്തി​ന് ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 1180 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 590 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്.

പൊ​തു​വി​ഭാ​ഗം, വി​ദ്യാ​ർ​ഥി​ക​ൾ, ഫി​ലിം സൊ​സൈ​റ്റി, ഫി​ലിം ആ​ൻ​ഡ് ടി​വി പ്ര​ഫ​ഷ​ണ​ൽ​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഓ​ൺ​ലൈ​നാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താം.registration.iffk.in എ​ന്ന ലി​ങ്കി​ലൂ​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താം. നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ഡെ​ലി​ഗേ​റ്റ് സെ​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാ​ഗം, മുൻനിര ചലച്ചിത്രമേളകളിൽ അം​ഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാ​ഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാ​ഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാ​ഗം സിനിമകൾ 30ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സം​വി​ധാ​യ​ക​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ജൂ​റി അം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളിൽ​ നി​ന്നു​ള്ള ഇ​രു​നൂ​റി​ൽ​പ്പ​രം അ​തി​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.മേ​ള​യു​ടെ ഭാ​ഗ​മാ​യി ഓ​പ്പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, എ​ക്‌​സി​ബി​ഷ​ൻ, ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

SUMMARY: IFFK. Delegate registration from tomorrow

NEWS DESK

Recent Posts

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മോഹം' ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

8 hours ago

35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന…

8 hours ago

മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന്…

11 hours ago

മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി…

12 hours ago

മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിന് പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും…

12 hours ago

കുടുംബവഴക്കിനിടെ യുവതിയുടെ ആക്രമണം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കുത്തേറ്റു

മലപ്പുറം: മലപ്പുറം നിരപ്പറമ്പില്‍ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി…

12 hours ago