ബെംഗളൂരു: മാനവ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമുയർത്തി നഗരത്തിലെ കേന്ദ്രങ്ങളില്‍ നടന്ന സൗഹൃദ ഇഫ്താർ സംഗമങ്ങൾ ശ്രദ്ധേയമായി.
▪️മലബാര്‍ മുസ്ലിം അസോസിയേഷന്‍
മതങ്ങള്‍ക്കപ്പുറം മാനവിക സൗഹൃദങ്ങള്‍ വളരാന്‍ ഹൃദയം കാരുണ്യമയമാവണമെന്നും കഠിനഹൃദങ്ങളില്‍ വെറുപ്പും വിദ്വേശവും വളരുമെന്നും വിശപ്പിന്റെ വിളിയൊച്ചകള്‍ക്ക് കാത് നല്‍കാന്‍ വ്രതം മനുഷ്യനെ പ്രാപ്തനാക്കുന്നുവെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി പറഞ്ഞു. എം. എം. എ ഡബിള്‍ റോഡ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. ബ്രാഞ്ച് പ്രസിഡണ്ട് ഫിജാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗഹൃദ സംഗമം എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി. ഉസ്മാന്‍, കെ.സി. അബ്ദുല്‍ ഖാദര്‍, പി എം. അബ്ദുല്‍ ലത്തീഫ് ഹാജി, മുഹമ്മദ് തന്‍വീര്‍, ടി.പി. മുനീര്‍ , പി.എം. മുഹമ്മദ് മൗലവി, ഈസ.ടി.ടി.കെ, അബ്ദുല്ല ആയാസ്, വാഹിദ്, ഫാഹിദ്, മഹ്‌റൂഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍. കെ. റമീസ് സ്വാഗതവും ഹൈദര്‍ അലി നന്ദിയും പറഞ്ഞു.
▪️വിസ്ഡം സ്റ്റുഡന്‍സ്
ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ഥി കാലം എന്ന പ്രമേയത്തില്‍ മെയ് 11ന് പെരിന്തല്‍മണ്ണയില്‍ നനടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ബെംഗളൂരു ഏരിയ പ്രീ-കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വിപുലമായ പരിപാടികളോടെ ക്യാമ്പസ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. വിവിധ കോളജുകളും യൂണിവേഴ്സിറ്റികളുമായുള്ള വിദ്യാര്‍ഥി കൂട്ടായ്മകളെ ഏകോപിപ്പിച്ച് ബെംഗളൂരുവിലെ സ്റ്റുഡന്‍സ് വിംഗ് നേതൃത്ത്വത്തില്‍ നടന്ന ചടങ്ങില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശിവാജിനഗര്‍ സലഫി മസ്ജിദ് ഖത്തീബ് നിസാര്‍ സ്വലാഹി ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.
സുല്‍നുറൈന്‍ കേരള മസ്ജിദ് ഖത്തീബ് മുബാറക് മുസ്തഫ ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ഥി കാലം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്റ്റുഡന്‍സ് വിംഗ് സെക്രട്ടറി ഫൗസാന്‍ സ്വാഗതം ആശംസിച്ചു. സ്റ്റുഡന്‍സ് വിംഗ് പ്രസിഡണ്ട് അര്‍ഷക അധ്യക്ഷനായി. സ്റ്റുഡന്‍സ് വിംഗ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ നാമിന്‍ പരിപാടിയുടെ മോഡറേറ്ററായി. ആമ്പര്‍ ലത്തീഫ് സംസാരിച്ചു.
▪️വിസികെ കര്‍ണാടക
വിസികെ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ മടിവാള മാരുതി നഗര്‍ ഡീപോള്‍ ഹോട്ടലില്‍ ഇഫ്താര്‍ വിരുന്നും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. എം എ നജീബ് അധ്യക്ഷത വഹിച്ചു. ഫാദര്‍ വര്‍ഗീസ്, സിപിഎം കര്‍ണാടക സെക്രട്ടറി പ്രകാശ്, കോര്‍പ്പറേറ്റര്‍ മഞ്ജുനാഥ് സുധാകര്‍ രാമന്തളി, ആര്‍ വി ആചാരി, ടി സിറാജ്, രാജന്‍ ജേക്കബ്, ടി എ കലിസ്റ്റസ്, എ കെ രാജന്‍, ബിജു കോലംകുഴി, ജോജോ, ഷിബു ശിവദാസ്, ജെയ്‌സണ്‍ ലൂക്കോസ്, മധു കലമാനൂര്‍ അഡ്വ. അക്ബര്‍ കെപിസിസി അംഗം ഫൈറോസ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
<br>
TAGS : IFTHAR MEET
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…