ബെംഗളൂരു: ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക പുറത്തുവിട്ടത്. ഒമ്പതാം തവണയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഓവര്‍ഓള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടി തുടര്‍ച്ചയായി ആറാം തവണയാണ് ഈ ബഹുമതിക്ക് അര്‍ഹമായത്.
ഓവര്‍ ഓള്‍ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കിങ്ങില്‍ എട്ട് ഐഐടികളാണ് ഇടംപിടിച്ചത്. മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ആണ്. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഐഐടി ഖരഗ്പുര്‍ ആറാം സ്ഥാനത്തും ഡല്‍ഹി എയിംസ് ഏഴാം സ്ഥാനത്തുമാണ്. ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. പത്താം റാങ്കുമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ആദ്യം പത്തില്‍ ഇടംപിടിച്ചു.
നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ ഒമ്പതാം പതിപ്പായ ഈ വര്‍ഷത്തെ റാങ്കിംഗ് മൂന്ന് പുതിയ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. ഓപ്പണ്‍ സര്‍വകലാശാലകള്‍, നൈപുണ്യ സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സര്‍വകലാശാലകള്‍. എഐസിടിഇ ചെയര്‍പേഴ്സണ്‍ അനില്‍ സഹസ്രബുദ്ധേ, അടുത്ത വര്‍ഷം മുതല്‍ സുസ്ഥിര റാങ്കിംഗ് ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളും പ്രഖ്യാപിച്ചു. അധ്യാപനം, പഠനം, ഗവേഷണവും പ്രൊഫഷണല്‍ പ്രാക്ടീസ് തുടങ്ങി അഞ്ചുമേഖലകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചത്.
TAGS: BENGALURU | IISC
SUMMARY: IISC bengaluru ranks top in best university lists
ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…
മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…
ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…
ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…