KERALA

അനധികൃത സ്വത്ത്: 10 ഉദ്യോഗസ്‌ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്

ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും ആഭരണങ്ങളും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന.

ഹാവേരി ഓഫിസ് ഓഫ് ദ പ്രൊജക്‌ട് എക്‌സിക്യൂട്ടീവ് എൻജിനീ യർ ശേഖപ്പയുടെ പക്കൽ നിന്നാണ് കൂടുതൽ സ്വത്ത് പിടിച്ചെടുത്തത്. ഇലക്ട്രോണിക്‌സിറ്റി റീജനൽ ട്രാൻ പോർട്ട് ഓഫീസ് സൂപ്രണ്ട് പി. കുമാരസ്വാമി, മണ്ഡ്യ ടൗൺ മുനിസിപ്പാലിറ്റി ചീഫ് അക്കൗണ്ട്സ് ഓഫിസർ സി. പുട്ടസ്വാമി, ബീദർ അപ്പർ കൃഷ്‌ണ പദ്ധതി ചീഫ് എൻജിനീയർ പ്രേം സിങ്, മൈസൂരു ഹുട്ടഗള്ളി മുനിസിപ്പാ ലിറ്റി റവന്യു ഇൻസ്പെക്ടർ സി. രാമസ്വാമി, ധാർവാഡ് കർണാ ടക യൂണിവേഴ്‌സിറ്റി അസിസ ൻ്റ് പ്രഫസർ സുഭാഷ് ചന്ദ്ര, ധാർ വാഡ് പ്രൈമറി വെറ്ററിനറി ക്ലിനിക് സീനിയർ എക്സാമിനർ സതീഷ്, ശിവമൊഗ്ഗ എസ്ഐ എംഎസ് മെഡിക്കൽ കോളജ് ഫസ്‌റ്റ് ഡിവിഷൻ അസിസ്റ്റന്റ് സി.എൻ. ലക്ഷ്‌മിപതി, ദാവനഗെര അഗ്രികൾച്ചർ സെയിൽസ് ഡിപ്പോ അസിസ്‌റ്റന്റ് ഡയറക്ടർ ജെ. പ്രഭു, മഡിക്കേരി പൊതിമരാമത്ത് അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീ വ് എൻജിനീയർ ഡി.എം. ഗിരീഷ് എന്നിവരുട ഓഫിസുകളിലാണ് റെയ്‌ഡ്‌ നടത്തിയത്.

35.32 കോടി രൂപയുടെ അനധികൃത സ്വത്ത് ലോകായുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു. ചിലരുടെ ഫാം ഹൗസുകളിലും പരിശോധന നടത്തി.
SUMMARY: Illegal assets: Lokayukta raids houses of 10 officials

NEWS DESK

Recent Posts

എസ്‌ഐആര്‍; കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

15 minutes ago

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…

28 minutes ago

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05…

35 minutes ago

കടുവയുടെ ആക്രമണം; ബന്ദിപ്പുരിൽ വയോധിക കൊല്ലപ്പെട്ടു

ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്‌നാട്ടിലെ നീലഗിരി ഗുഡലൂര്‍…

39 minutes ago

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…

9 hours ago

കലബുറഗി​യിൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കലബുറഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ (കെഎസ്എംസില്‍)…

9 hours ago