ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വികസന പദ്ധതികൾ നടപ്പാക്കുന്നതിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അർഹതയില്ലാത്ത എല്ലാ ബിപിഎൽ കാർഡുകളും റദ്ദാക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ ജനസംഖ്യയുടെ 80 ശതമാനം പേർക്കും ബിപിഎൽ കാർഡുകൾ ഉണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇത് താരതമ്യപ്പെടുത്തുമ്പോൾ, തമിഴ്‌നാട്ടിൽ 40 ശതമാനം കുടുംബങ്ങൾക്ക് മാത്രമേ ബിപിഎൽ കാർഡുകൾ നിലവിലുള്ളു.
നിതി ആയോഗ് അനുസരിച്ച്, സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങളുടെ ശതമാനം കുറവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ യോഗ്യതയില്ലാത്ത ബിപിഎൽ കാർഡുകളും റദ്ദാക്കുന്നത് വഴി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. എന്നാൽ സർക്കാരിൻ്റെ അഞ്ച് ഗ്യാരൻ്റി സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാർഡുകൾ അത്യാവശ്യമാണ്.
TAGS: KARNATAKA | BPL CARDS
SUMMARY: Karnataka to cancel all ineligible BPL cards
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…