ബെംഗളൂരു: വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ് ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും സുഹൃത്തിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ് ശിവശങ്കർ അമരന്നവർ റദ്ദാക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ വിവാഹേതരബന്ധം ഉൾപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പ് ബെംഗളൂരു സ്വദേശി പ്രേമയും സുഹൃത്ത് ബസവലിംഗ ഗൗഡയും അദ്ദേഹത്തോട് പോയി മരിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രതികൾക്കുമേൽ പ്രേരണക്കുറ്റം നിലനിൽക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തിൽ മനംനൊന്താകാം ഭർത്താവ് ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പ്രവർത്തിച്ചതിന് മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Extra marital affair can’t be considered as reason for abetment to suicide says hc
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ്.പി.…
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…