▪️ എം ആർ അജിത്കുമാര്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി എം ആർ അജിത് കുമാർ ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചു. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എം എല്‍ എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്.
പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനല്‍ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഉത്തരവില്‍ മുഖ്യ മന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കുന്നുണ്ട്.
കേസന്വേഷണത്തില്‍ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം. സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്.
SUMMARY: Illegal wealth acquisition case; M.R. Ajith Kumar approaches High Court
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…
തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…
മംഗളൂരു: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന…