ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ കുടുംബത്തെയും രാഷ്ട്രീയമായി ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ തനിക്ക് ലഭിച്ച മുഡ ഭൂമി തിരിച്ചുനൽകാൻ തയ്യാറാണെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പാർവതി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ ഇതും രാഷ്ട്രീയ പ്രേരിതമാണെന്ന് ചിലർ വരുത്തിതീർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമപരമായി കേസിനെ നേരിടും. നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവതത്തിൽ ഒരിക്കലും ഇടപെടാതിരുന്ന ഭാര്യ ഇപ്പോൾ തനിക്കെതിരെയുള്ള വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്നും വേദന അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിദ്ധരാമയ്യയ്‌ക്കെതിരെ ഇഡി എഫ്ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ, പാർവതി മുഡയ്ക്ക് കത്തെഴുതുകയും അനുവദിച്ച ഭൂമി തിരികെ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 27ന് മൈസൂരു ആസ്ഥാനമായുള്ള ലോകായുക്ത പോലീസ് സിദ്ധരാമയ്യ, പാർവതി എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Siddaramiah says he is a victim of political conspiracy in muda scam
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…