LATEST NEWS

കർണാടകയിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരകന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു ഉൾപ്പെടെ ശേഷിക്കുന്ന ജില്ലകളിൽ യെലോ അലർട്ടുണ്ട്. ബീദർ, കലബുറഗി, യാദ്ഗിർ, ബെളഗാവി, ബെള്ളാരി, ദാവനഗരെ, ഹാസൻ, കുടക് ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

മുൻകരുതലായി ശിവമൊഗ്ഗ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉത്തരകന്നഡ ജില്ലയിലെ 5 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കാർവാർ, അങ്കോള, കുംത, ഹൊന്നവാർ, ഭട്കൽ താലൂക്കുകൾക്കാണു അവധി.

ചിക്കമഗളൂരു ജില്ലയിലെ മുദ്ദിഗെരെ, കലസാ, ശ്രിങ്കേരി, എൻആർ പുര, കൊപ്പ താലൂക്കുകളിലെ സ്കൂളുകൾക്കും അങ്കനവാടികൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്കു അവധി ബാധകമല്ല.

SUMMARY: IMD issues yellow alert for 5 districts on July 26.

WEB DESK

Recent Posts

നേപ്പാൾ സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും…

33 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകൾ വഴിതിരിച്ച് വിടും

ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…

1 hour ago

നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…

2 hours ago

യെമന്‍ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…

2 hours ago

ട്രംപിന്റെ വിശ്വസ്തന്‍ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…

2 hours ago

ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് ജയം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…

3 hours ago