കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ഥിയായ കെ മുഹമ്മദ് ഇസ്മയില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. നാദാപുരം കടമേരി ആര്‍ എ സി എച്ച് എസ് എസിലാണ് സംഭവം.
ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് വിദ്യാര്‍ഥി പിടിക്കപ്പെട്ടത്.പ്രിന്‍സിപ്പലിന്‍റെ പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി മുഹമ്മദ് ഇസ്മയിലനെ അറസ്റ്റ് ചെയ്തു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.
<br>
TAGS : ARRESTED | IMPERSONATION
SUMMARY : Impersonation during Plus One Improvement Examination; Graduate student arrested
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…