ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ ക്ഷേത്രത്തിന്റെ പുറംമതിലും പ്രവേശനകവാടവും തകർന്നു. പുലർച്ചെ 1.30ഓടെയാണ് അപകടം. ചിനോർ ഭാഗത്തുനിന്ന് നെല്ലുമായി എത്തിയ ട്രക്ക് ചരിവുള്ള റോഡിൽ നിയന്ത്രണം വിട്ട് ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
#WATCH | Madhya Pradesh | Early morning visuals from the spot where a truck ran over several people near Sheetla Mata Mandir in Gwalior, claiming the lives of 11 people and leaving 29 people injured https://t.co/zyoabIhQ8a
— ANI (@ANI) October 18, 2026
റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന സ്ഥലത്ത് പൊലീസ് ട്രക്ക് തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയ വാഹനം ക്ഷേത്രത്തിന്റെ മതിലിലും കവാടത്തിലും ഇടിച്ചുകയറി.ക്ഷേത്രത്തിലേക്ക് നിരവധി ഭക്തർ എത്തിയിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഗ്വാളിയോർ സീനിയർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
SUMMARY: In Gwalior, Madhya Pradesh, a truck lost control and plowed into a group of devotees; 12 people died.
















