Categories: KERALATOP NEWS

കൊടുങ്ങല്ലൂരില്‍ മകൻ മാതാവിന്റെ കഴുത്തറുത്തു; പ്രതി പോലീസ് കസ്റ്റഡിയില്‍

തൃശൂർ: കൊടുങ്ങല്ലൂരിലെ അഴീക്കോട്ട് മകന്‍ അമ്മയുടെ കഴുത്തറുത്തു. ഊമംതറ ജലീലിന്‍റെ ഭാര്യ സീനത്തിനാണ് അതിഗുരുതരമായി പരുക്കേറ്റത്. പ്രതി മുഹമ്മദിനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച്‌ വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച്‌ പിതാവിനെ കുത്തുകയായിരുന്നു. അന്ന് പോലീസ് കേസെടുത്തിരുന്നു.

TAGS : CRIME
SUMMARY : In Kodungallur, the son cut the throat of the mother

Savre Digital

Recent Posts

അമീബിക് മസ്തിഷ്‌ക ജ്വരം: ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്ന സാഹചര്യത്തില്‍, സമരങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗം താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.…

34 minutes ago

ചുരം യാത്ര സുരക്ഷിതമാക്കണം; താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി

കോഴിക്കോട്: ചുരം യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്…

1 hour ago

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…

3 hours ago

ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ്ങിൽ ഏകദിന പരിശീലനം

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ് (സിപിഎസ്) വിഷയത്തിൽ ഏകദിന പരിശീലനം…

3 hours ago

തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്ററെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ…

4 hours ago

സൗജന്യ ജോബ് ഫെസ്റ്റ് 26ന് കണ്ണൂരിൽ

കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന്…

4 hours ago