കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള് നിര്ത്തിവെയ്ക്കാന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില് ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില് ചേര്ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിലവില് ജില്ല മോണിറ്ററിങ് കമ്മിറ്റിക്ക് കീഴില് രജിസ്ട്രേഷന് ഇല്ലാത്ത ക്ഷേത്രങ്ങള് ആന എഴുന്നള്ളിപ്പ് നടത്തരുതെന്നാണ് നിര്ദേശം. വിലക്ക് മറികടന്ന് ആനയെ എഴുന്നള്ളിച്ചാല് ക്ഷേത്രത്തില് നിന്ന് ആനയെ നിരോധിക്കാനാണ് തീരുമാനം.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന ഉത്സവത്തിനിടെയാണ് ആനകളിടഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. ഇതിനിടെ പീതാംബരന് എന്ന ആന ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല് എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്ക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകള് ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. പലരും പല വഴിക്ക് ഓടുകയും ചിലര് വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില് ക്ഷേത്ര ഓഫീസ് അടക്കം തകര്ന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു.
<BR>
TAGS : KOILANDI | BAN
SUMMARY : In Kozhikode district, elephant procession has been banned
ന്യൂഡല്ഹി: ഇന്ത്യന് ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള് കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില് അപകടത്തില്പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില് ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്ക്ക് നേറ്റിവിറ്റി കാര്ഡ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില് വില്ലേജ് ഓഫീസർ നല്കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…