KERALA

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്‌, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പുത്തനത്താണി തിരുനാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒരു വർഷം മുൻപാണ് ഇവരുടെയും വിവാഹം കഴിഞ്ഞത്. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: In Malappuram, a couple met a tragic end when a car ran out of control and hit them with a bike

NEWS DESK

Recent Posts

കൊല്ലത്ത് ശക്തമായ കാറ്റില്‍ കലോത്സവ വേദി തകര്‍ന്നുവീണു; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…

21 minutes ago

വീണ്ടും കൂട്ടപ്പിരിച്ച്‌ വിടല്‍; 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…

1 hour ago

കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…

2 hours ago

കൊമ്പൻ കൊണാര്‍ക്ക്‌ കണ്ണൻ ചരിഞ്ഞു

തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. കുറച്ചുനാളുകളായി…

3 hours ago

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…

4 hours ago

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…

5 hours ago