Categories: KERALATOP NEWS

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി മൂന്നാര്‍ പെരിയവരൈക്ക് സമീപം ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷംമൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരുക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

<br>
TAGS : ACCIDENT | KERALA | MUNNAR
SUMMARY : In Munnar, Jeep overturns into Koka, driver dies; Six people were injured

Savre Digital

Recent Posts

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ദേ​വ​സ്വം ബോ​ർ‍​ഡ് പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ‍​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. അം​ഗ​മാ​യി മു​ൻ…

14 minutes ago

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ചതിന് വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

ബെംഗളൂരു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72)…

18 minutes ago

ഡൽഹി സ്‌ഫോടനക്കേസിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…

41 minutes ago

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ…

50 minutes ago

ജമ്മു കശ്മീരിൽ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേ​ർ​ക്ക് പ​രുക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു ക​ശ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ന വ​സ്തു​ക്ക​ള്‍‌ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു.…

1 hour ago

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…

9 hours ago