LATEST NEWS

വയനാട് ചീരാലില്‍ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

വയനാട്: ചീരാലിൽ ദിവസങ്ങളായി നാട്ടുകാരുടെ സ്വൈര്യം കെടുത്തിയ പുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ചീരാല്‍ ടൗണിൽ പുലിയെത്തിയിരുന്നു. ചീരാല്‍ മേഖലയില്‍ മാസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

തിങ്കൾ പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തുകയും കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് നിരന്തരം ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.

ചീരാലിൽ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ പിടികൂടാനായിട്ടില്ല. അതേസമയം ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതാണ് പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങൾ പ്രദേശത്ത് താവളമാകാൻ കാരണമാകുന്നതെന്ന് നാട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നു.
SUMMARY: In Wayanad Chiral, a tiger that lost its independence was trapped in a cage set up by the forest department

NEWS DESK

Recent Posts

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…

36 minutes ago

വടക്കാഞ്ചേരി സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 14ഓളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

1 hour ago

ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…

2 hours ago

ആനയുടെ സമീപം പിഞ്ചുകുഞ്ഞുമായി സാഹസം; സ്വമേധയാ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…

3 hours ago

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗണ്‍സിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…

4 hours ago

പത്മകുമാറിന് തിരിച്ചടി; ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ജാമ്യമില്ല

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…

5 hours ago