ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനമായ ‘സ്‌നേഹ സാന്ത്വന’ ത്തിന്റെ ഭാഗമായുള്ള പാലിയേറ്റിവ് കെയര്‍ (ഗൃഹകേന്ദ്രീകൃത പരിചരണം) ന്റെ പ്രവര്‍ത്തനം ഡിസംബര്‍ 7 ന് ആരംഭിക്കും.
ബിടിഎം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലില്‍ ഡോ. ശ്രീനാഥ് പാലിയേറ്റിവ് കെയര്‍
ഉദ്ഘാടനം ചെയ്യും. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ബിടിഎം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഡോക്ടറും നേഴ്‌സും സഹായിയും അടങ്ങുന്ന സംഘമാണ് രോഗികളെ വീടുകളിലെത്തി പരിചരിക്കുക. ഇതിനായി രണ്ട് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ക്യാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, കടുത്ത മാനസിക രോഗങ്ങള്‍ , പ്രമേഹം, വര്‍ദ്ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റ് നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായ വര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുക , പുറമേ ഇവര്‍ക്ക് പരിചരണത്തി നാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് കേരള സമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ ,വൈസ് പ്രസിഡന്റ് പി കെ സുധീഷ് എന്നിവര്‍ അറിയിച്ചു.
ഇന്ദിരാ നഗറിലുള്ള കേരള സമാജം ഓഫീസ് കേന്ദ്രമാക്കിയായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക .നിലവില്‍ സ്‌നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകളും 9 ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വിശദവിവരങ്ങള്‍ക്ക് +91 98454 39090, 9845222688
<BR>
TAGS : KERALA SAMAJAM
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…
കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…