LATEST NEWS

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവം; 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയതില്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഷയത്തില്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ക്ഷേത്ര പരിസരത്ത് ശുചിത്വവും, പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിയ്ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഉത്തരവാദിത്തത്തിലെ വീഴ്ച്ച അതീവ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആരോഗ്യ വിഭാഗം പരിശോധന നടത്തി 10 ദിവസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശുചിത്വം സംബന്ധിച്ച നിലവിലെ അവസ്ഥ കൃത്യമായി റിപ്പോട്ടില്‍ സൂചിപ്പിക്കണം. ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശചിത്വം ഉറപ്പാക്കാന്‍ ഉപദേശക സമിതി എടുത്ത നടപടികളും കോടതിയെ അറിയിക്കണം.

SUMMARY: Incident of garbage accumulating in Chottanikkara temple premises; High Court orders to submit report within 10 days

NEWS BUREAU

Recent Posts

ലൈംഗിക ചൂഷണവും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കലും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി യുവതി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യുവതിയോട് ഗര്‍ഭം ഛിദ്രിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള…

2 minutes ago

ഹോങ്കോംഗ് തീപിടുത്തം: മരണസംഖ്യ 55 ആയി

തായ് പോ: ഹോങ്കോംഗിലെ തായ് പോ ജില്ലയിലുള്ള വാങ് ഫുക് കോർട്ട് ഭവനസമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 55…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 3 ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി. പോളിംഗ് ദിനം ഉള്‍പ്പെടെ…

2 hours ago

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്‌ആർടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബസില്‍…

2 hours ago

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ട; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം…

3 hours ago

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണ്‍,…

3 hours ago