ഹൈദരാബാദ്: സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു .
പ്രാര്‍ത്ഥനാ യോഗങ്ങള്‍, സാമൂഹിക പരിപാടികള്‍, പാര്‍ട്ടികള്‍, മറ്റ് പൊതു ചടങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ കൂടിച്ചേരലുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആരോഗ്യ അധികൃതര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളില്‍ കൊവിഡ്-19 പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 60 വയസ്സിനു മുകളിലുള്ള പ്രായമായവരും ഗര്‍ഭിണികളും വീടിനുള്ളില്‍ തന്നെ തുടരാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തിരക്കേറിയതോ വായുസഞ്ചാരം കുറഞ്ഞതോ ആയ ഇടങ്ങളില്‍ ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. രോഗ നിയന്ത്രണ ശ്രമങ്ങളില്‍ പരിശോധന ഒരു പ്രധാന ഘടകമായി തുടരുന്നു. കോവിഡ്-19 ലക്ഷണങ്ങള്‍ കാണിക്കുന്ന പൗരന്മാര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
തയ്യാറെടുപ്പുകളുടെ ഭാഗമായി, മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, ട്രിപ്പിള്‍-ലെയര്‍ മാസ്‌കുകള്‍ എന്നിവയുടെ മതിയായ വിതരണം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : COVID CASES
SUMMARY : Increase in Covid cases; Andhra Pradesh issues guidelines
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…