ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം 2022-ല്‍ 3209 ആയിരുന്നു. 2024-ല്‍ ഇത് 4064 ആയി വര്‍ധിച്ചെന്നും 2025-ല്‍ ഇതുവരെ 2544 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ ആഭ്യന്തരവകുപ്പ് അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ശിക്ഷാനിരക്ക് കുറയുന്നുവെന്നത് ആശങ്കാജനകമാണ്. പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം മൂന്നില്‍ ഒന്നുമാത്രമാണ്. 2022-ലെ 3029 കേസുകളില്‍ 1562 എണ്ണത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. 1224 കേസുകളില്‍ വിചാരണ നടക്കുന്നുണ്ടെങ്കിലും 186 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് കണക്കുകൾ മുന്നറിയിപ്പുനൽകുന്നത്.
SUMMARY: Increase in POCSO cases
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…