LATEST NEWS

സ്വാതന്ത്ര്യദിനാഘോഷം: മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ രാവിലെ ഒൻപതിന് സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ തുടക്കമാകും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും. തുടർന്ന് തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം വിദ്യാർഥികൾ, വിവിധ സൈനിക, പോലീസ് വിഭാഗങ്ങൾ എന്നിവരുടെ മാർച്ച് പാസ്‌റ്റ്, മാസ് ഡ്രിൽ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടത്തും.

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇ-പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. 3000 പേർക്കാണ് പാസ് നൽകുന്നത്. www.sevasindhu.karnataka.gov.in എന്ന വെബ് സൈറ്റ് മുഖേനയാണ് പാസ് നൽകുന്നത്. പാസെടുത്തവർ രാവിലെ 8.30-ഓടെ എത്തി 5-ാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച് ഏഴ്, എട്ട്, ഒൻപത് ബ്ലോക്കുകളിൽ ഇരിക്കണമെന്നാണ് നിർദേശം. പാസിന് ഒപ്പം തിരിച്ചറിയൽ രേഖയും കൈവശമുണ്ടായിരിക്കണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.

നഗരത്തിലെ വിവിധ മലയാളി സംഘടനകളുള്‍, സ്കൂളുകൾ,  സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റെയിൽവേ തുടങ്ങിയവയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച സ്വാതന്ത്രദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 1150 പോലീസുകാരെയാണ് പരേഡ് ഗ്രൗണ്ടിൽ മാത്രം സുരക്ഷയ്ക്കു നിയോഗിച്ചിച്ചിരിക്കുന്നത്. 100 സിസി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബാഗുകൾ പരിശോധിക്കാൻ സ്കാനറുകൾ, മെറ്റൽ ഡിറ്റക്ടറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആംബുലൻസുകളും ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരുടെ സേവനം എന്നിവയും ലഭ്യമാണ്.
SUMMARY: INDEPENDENCE DAY CELEBRATION: State-level celebrations begin at 9 am at Maneksha Parade Ground.

NEWS DESK

Recent Posts

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

25 seconds ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

5 minutes ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

39 minutes ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

40 minutes ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

2 hours ago