ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സ് എടുത്തു മറുപടിക്കെത്തിയ ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾഔട്ടായി.
51 പന്തിൽ 69 റൺസെടുത്ത ഓപണർ സെയ്ഫ് ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്ത് നിന്നത്. 21 റൺസെടുത്ത പർവേസ് ഹുസൈൻ ഇമോനെയും മാറ്റി നിർത്തിയാൽ ബംഗ്ലാ നിരയിൽ ആരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി 37 പന്തിൽ 75 റണ്ണുമായി അഭിഷേക് മികച്ച സ്‌കോറൊരുക്കി. ആദ്യ മൂന്നോവറിൽ നേടാനായത് 17 റണ്ണായിരുന്നു. തുടർന്നുള്ള മൂന്നോവറിൽ 55 റണ്ണാണ് അഭിഷേകും ശുഭ്‌മാൻ ഗില്ലും ചേർന്ന് അടിച്ചുകൂട്ടിയത്. ആറ് ഓവറിൽ സ്‌കോർ 72ലേക്ക് കുതിച്ചു. ഇതിനിടെ ഗിൽ (19 പന്തിൽ 29) പുറത്തായി. പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയെ ബാധിച്ചു. അഞ്ച് സിക്‌സറും ആറ് ഫേ-ാറുമായിരുന്നു ഇന്നിങ്‌സിൽ.- ശിവം ദുബെ (3 പന്തിൽ 2), ക്യാപ്‌റ്റൻ സൂര്യകുമാർ (11 പന്തിൽ 5), തിലക് വർമ (7 പന്തിൽ 5) എന്നിവർ വേഗത്തിൽ മടങ്ങി. ഹാർദിക് പാണ്ഡ്യയാണ് (29 പന്തിൽ 38) തുടർന്ന് ഇന്ത്യൻ ഇന്നിങ്‌സിനെ നയിച്ചത്. അഭിഷേകാണ‍് കളിയിലെ താരം. പരിക്കേറ്റ ലിറ്റൺ ദാസിന് പകരം ജാകെർ അലിയാണ് ബംഗ്ലാദേശിനെ നയിച്ചത്.
നാളെ ശ്രീലങ്കയുമായാണ് സൂപ്പർ ഫോറിൽ ഇന്ത്യയുടെ അവസാന കളി. ഇന്ന് നടക്കുന്ന പാകിസ്ഥാൻ x ബംഗ്ലാദേശ് മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലിലെ എതിരാളി. ഞായറാഴ്‌ചയാണ് ഫൈനൽ.
SUMMARY: India in Asia Cup final; 41-run win, Kuldeep takes three wickets
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…
ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി…