ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മികവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്.
നിശ്ചിത സമയത്ത് ഇന്ത്യ ബ്രിട്ടനെ 1-1നു തളച്ചു. ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27-ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ മനോഹര പ്രതിരോധമാണ് കളത്തില്‍ തീര്‍ത്തത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി ഇതിഹാസ മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ബ്രിട്ടന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ മറ്റൊരു ഷോട്ട് ശ്രീജേഷ് തടുത്തിട്ടു. ബ്രിട്ടന്റെ ഫിലിപ്പ് റോപ്പര്‍ എടുത്ത ഷോട്ടാണ് ശ്രീജേഷ് തടുത്തിട്ടത്. കോണോര്‍ വില്ല്യംസന്റെ ഷോട്ടാണ് പുറത്തേക്ക് പോയത്. ഇന്ത്യക്കായി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ ഹര്‍മപ്രീത് സിങാണ്. പിന്നലെ സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവര്‍ ലക്ഷ്യം കണ്ടു. അവസാന കിക്കെടുത്ത രാജ്കുമാർ പാൽ കൂടി ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 4-2ന് ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തി.
<BR>
TAGS : 2024 PARIS OLYMPICS | HOCKEY
SUMMARY : India in semi-finals of Olympic hockey
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…