ദുബായ്: ഏഷ്യാകപ്പില്‍ ഇനി ഇന്ത്യ-പാക് പോരാട്ടം. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ഞായറാഴ്ചയാണ് ഫൈനൽ. ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ മുന്നേറിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ- പാക് ഫൈനലാണ്.
നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടക്കിയത്. പാകിസ്ഥാന്‍ നല്‍കിയ 136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ ആയുള്ളൂ. പാകിസ്ഥാനായി ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും മൂന്നുവീതം വിക്കറ്റെടുത്തു.
സയീം അയൂബ് രണ്ടെണ്ണം നേടി തുടക്കം തകര്‍ന്ന പാകിസ്ഥാനെ വാലറ്റമാണ് രക്ഷിച്ചത്. 49 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ടീമിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് (31) മുഹമ്മദ് നവാസ് (25) എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ ഒരുക്കി. മുന്‍നിര ബാറ്റര്‍മാര്‍ മങ്ങി. ഫര്‍ഹാന്‍ (4) ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (19) എന്നിവര്‍ക്ക് വേഗത്തില്‍ റണ്‍ അടിക്കാനായില്ല.
SUMMARY: India-Pakistan clash in Asia Cup; Pakistan defeats Bangladesh to reach final
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…