Categories: TECHNOLOGYTOP NEWS

ഇന്ത്യ ശുക്രനിലേക്ക്; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

തിരുവനന്തപുരം: ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ‘ശുക്രയാൻ 1’ എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. മനുഷ്യന് ജീവിക്കാൻ ആവാസ വ്യവസ്ഥയുണ്ടാക്കാമെന്ന് കരുതപ്പെടുന്ന ഗ്രഹമാണ് ഓറഞ്ചും ചുവപ്പും നിറമുള്ള ആകാശത്തോടുകൂടിയ ശുക്രൻ.

നാലു മാസത്തോളം യാത്ര ചെയ്യേണ്ടിവരുന്ന പേടകം എൽ.വി.എം-3റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. ആദ്യം 170- 36000 കി.മീ.ദീർഘവൃത്തത്തിൽ ഭ്രമണം ചെയ്തുകൊണ്ടാണ് മുന്നേറുന്നത്. പിന്നീട് 500- 60000 കി.മീറ്റർ വരുന്ന ഭ്രമണപഥത്തിലേക്കു മാറും. തുടർന്ന് ശുക്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കും. അവിടെ നിന്ന് ശുക്രനെ ഏറ്റവും അടുത്തു നിരീക്ഷിക്കാനും പഠിക്കാനുമാകും. ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തിൽ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും പേടകങ്ങൾ ശുക്രനിൽ ഇറങ്ങിയിട്ടുണ്ട്. ജപ്പാനും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും പേടകങ്ങളയച്ചിട്ടുണ്ട്. മൊത്തം 46 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.
<br>
TAGS : SHUKRAYAN 1 | ISRO
SUMMARY : India to Venus; ISRO’s mission probe will be launched on March 29, 2028

 

Savre Digital

Recent Posts

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

7 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

7 hours ago

ട്രെയിനിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…

7 hours ago

‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…

7 hours ago

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…

8 hours ago

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…

8 hours ago