രാജ്ഗിര്‍(ബിഹാർ): ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി. അടുത്തവർഷം ഓഗസ്റ്റ് 14 മുതൽ 30 വരെ ബൽജിയത്തിലും നെതർലൻഡ്സിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ്. എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് കിരീടമാണിത്. 2003, 2007, 2017 എഡിഷനുകളിലായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ കിരീടനേട്ടം
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ലീഡിന് പിന്നാലെ തകർത്ത് കളിച്ച ഇന്ത്യൻ താരങ്ങൾ പലതവണ ദക്ഷിണ കൊറിയന്‍ ഗോള്‍മുഖത്ത് ഇരച്ചെത്തി. രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ ദിൽപ്രീത് സിങും അമിത് രോഹിദാസും ഇന്ത്യയ്‌ക്കായി ഗോൾ നേടി. മത്സരം അവസാനിക്കാൻ ഇരിക്കെയാണ് കൊറിയ ആശ്വാസ ഗോൾ നേടിയത്.
SUMMARY: India wins Asia Cup Hockey title: Direct qualification for World Cup
ചെന്നൈ: പ്രദീപ് രംഗനാഥൻ - മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ 'ഡ്യൂഡ്' ആഗോള കളക്ഷൻ 100 കോടി…
കൊല്ലം: കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം…
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി 812 കോടി…
ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന…
പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്…
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…