Categories: TOP NEWS

പാകിസ്താൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് സേന പിന്തുടർന്ന് പിടിക്കുകയായിരുന്നു.

ഗുജറാത്ത് പോർബന്തർ തീരത്ത് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപത്താണ് സംഭവം. മണിക്കൂറുകളോളം പിന്തുടർന്ന് എത്തിയ ഇന്ത്യന്‍ സേന പാക് കപ്പലിനെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇരു സേനകളും മുഖാമുഖം വന്നതോടെ ഗത്യന്തരമില്ലാതെ പാക് മാരി ടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു

. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിൽ നിന്ന് അപകട സൂചന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാർഡിന്റെ അഗ്രിം എന്ന കപ്പല്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി പുറപ്പെടുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ ഏഴ് മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന കാലഭൈരവ് എന്ന ബോട്ടില്‍ നിന്നുമാണ് തൊഴിലാളികളെ പാക് സേന പിടികൂടിയത്.

അപായസൂചന ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് കപ്പല്‍ പരമാധി വേഗതിയില്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി മത്സ്യത്തൊഴിലാളികളുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേന അവരെ തടയുകയും കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാനും ആവശ്യപ്പെട്ടു. ഏഴ് മത്സ്യത്തൊഴിലാളികളേയും സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ് എന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

പാക് സേനയുടെ നടപടിക്കിടെ കാലഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതായും സൂചനകളുണ്ട്. മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോസ്റ്റ് ഗാർഡ്, പോലീസ്, ഇൻ്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: NATIONAL | PAKISTAN
SUMMARY: Pakistani patrol vessel chased for two hours, seven fishermen rescued by Indian Coast Guard

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

1 hour ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

3 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

4 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

4 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

5 hours ago