ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു. വിപഞ്ചികയുടെ മകളായ വൈഭവിയുടെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ഷാർജയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്.
കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പിതാവ് നിധീഷിനെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് തീരുമാനം. മൃതദേഹം ഷാർജയിൽ സംസ്കാരം ചെയ്യുന്നത് തടയണമെന്ന് ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നാട്ടിലേത്തിക്കാനായി ചൊവ്വാഴ്ച പുലർച്ചെ ഷൈലജ ഷാർജയിലെത്തിയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കായിരുന്നു വിപഞ്ചിക. വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ്, അയാളുടെ പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ആരോപിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Indian Consulate holds talks with Nidish; Vipanchika’s baby’s funeral postponed
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…