ബെംഗളൂരു: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതിയിടുന്നത്. സംസ്ഥാനത്തെ പല റെയിൽവേ സ്റ്റേഷനുകളിലും വർഷങ്ങളായി നവീകരണം നടന്നിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തുക.
സ്റ്റേഷൻ ആക്‌സസ് മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ആവശ്യാനുസരണം ലിഫ്റ്റ്/എസ്കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈ-ഫൈ, വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് പോലുള്ള പദ്ധതികൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്‌ക്കുകൾ, മെച്ചപ്പെട്ട പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് എന്നീ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സ്റ്റേഷൻ കെട്ടിടങ്ങൾ മെച്ചപ്പെടുത്തൽ, നഗരത്തിന്റെ ഇരുവശങ്ങളുമായി സ്റ്റേഷൻ റോഡുകൾ സംയോജിപ്പിക്കൽ, മൾട്ടിമോഡൽ ഗതാഗത കണക്റ്റിവിറ്റി അവതരിപ്പിക്കൽ തുടങ്ങിയ ഘടനാപരമായ മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉൾപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ബംഗാർപേട്ട്, ചന്നപട്ടണ, ധർമ്മപുരി, ദൊഡ്ഡബല്ലാപുർ, ഹിന്ദുപുർ, ഹൊസൂർ, കെംഗേരി, കെ.ആർ. പുരം, കുപ്പം, മല്ലേശ്വരം, മാലൂർ, മാണ്ഡ്യ, തുമകുരു, രാമനഗര, വൈറ്റ്ഫീൽഡ് എന്നിവ ഉൾപ്പെടെ ബെംഗളൂരു ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
TAGS: KARNATAKA
SUMMARY: 61 railway stations in Karnataka to be redeveloped under Amrit Bharat Station Scheme
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…