പിറന്നാള്‍ ദിനത്തില്‍ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യയില്‍ നിന്നുള്ള 23 കാരനായ വിദ്യാർഥി യുഎസില്‍ മരിച്ചു. നവംബർ 13ന് ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ആര്യൻ റെഡ്ഢിക്ക് വെടിയേറ്റത്.
തെലങ്കാനയിലെ ഉപ്പല്‍ സ്വദേശിയാണ് ആര്യൻ. മൃതദേഹം ഇന്ന് രാത്രിയോട് കൂടി നാട്ടിലെത്തിച്ചേക്കും. പിറന്നാള്‍ ആഘോഷത്തിനിടെ റെഡ്ഡി തൻ്റെ പുതിയ തോക്ക് വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. അബദ്ധത്തില്‍ വെടി പൊട്ടി വെടിയുണ്ട അദ്ദേഹത്തിൻ്റെ നെഞ്ചില്‍ പതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെടി ശബ്ദം കേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ റെഡ്ഢി വെടിയേറ്റ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അറ്റ്ലാൻ്റയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റർ ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു റെഡ്ഢി. വിദ്യാർഥികള്‍ക്ക് യു.എസില്‍ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഢിയുടെ പിതാവ് പറഞ്ഞു.
TAGS : AMERICA | DEAD
SUMMARY : Indian student shot dead in America
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…