ഹാമില്‍ട്ടണ്‍: ബസ് കാത്തുനില്‍ക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹര്‍സിമ്രത്തിനു വെടിയേല്‍ക്കുകയായിരുന്നു.
മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ്. പോലീസ് എത്തിയപ്പോള്‍, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിച്ചത്.
വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങള്‍ സ്ഥലം വിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പോലീസ് അറിയിച്ചു.
TAGS : CANADA
SUMMARY : Indian student shot dead in Canada
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…