LATEST NEWS

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു

മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതോടെ ബൊപ്പണ്ണയുടെ ടെന്നീസ് ലോകം വിരാമമാകുകയാണ്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിലാണ് ബൊപ്പണ്ണ അവസാനമായി കളിച്ചത്.

ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെ വിട പറയും? മറക്കാനാവാത്ത 20 വർഷങ്ങൾക്ക് ശേഷം, ഞാൻ എൻ്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എൻ്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു.– ബൊപ്പണ്ണ കുറിച്ചു.
ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവ്, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ എന്നീ നേട്ടങ്ങള്‍ ബൊപ്പണ്ണയ്ക്ക് സ്വന്തമാണ്. രണ്ട് തവണയാണ് ഇന്ത്യന്‍ താരം ഗ്രാന്‍ഡ് സ്ലാം കിരീടം ലഭിച്ചിട്ടുള്ളത്. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ്, 2017 ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്.
ഒളിമ്പിക്‌സിലും ഡേവിസ് കപ്പിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. നാല് തവണ ഒളിമ്പ്യൻ കൂടിയായ ബൊപ്പണ്ണ, റിയോ 2016 ഒളിമ്പിക്സിൽ സാനിയ മിർസയ്‌ക്കൊപ്പം ഒരു മെഡലിന് തൊട്ടടുത്തെത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 20 വർഷത്തിലേറെയായി ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിന്റെ നെടുംതൂണായി അദ്ദേഹം പ്രവർത്തിച്ചു.

SUMMARY: Indian tennis legend Rohan Bopanna retires

NEWS DESK

Recent Posts

നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30‍ വരെ നീട്ടി

തിരുവനന്തപുരം: കേരളീയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ…

39 minutes ago

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നു

ഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ…

40 minutes ago

കളിക്കിടെ പന്ത് ആറ്റില്‍ വീണു; എടുക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കവേ നെയ്യാറില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ 15കാരൻ മുങ്ങിമരിച്ചു. പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജിയുടെയും…

53 minutes ago

ആശമാരുടെ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിനു…

2 hours ago

രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ്‍വിലാസം; സൈബർ തട്ടിപ്പ് തട്ടിപ്പുകൾ തടയാനെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ…

4 hours ago

പരുമല പള്ളി തിരുനാൾ; 2 ജില്ലകളിലെ 3 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി

പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ…

5 hours ago