രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന ക്വാർട്ടറിലാണ് ഇന്ത്യ തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്.
48-ാം മിനിറ്റിൽ നവനീത് കൗറിലൂടെയായിരുന്നു ആദ്യ ഗോൾ. പെനാൽറ്റി സ്ട്രോക്ക് താരം ഗോളാക്കി മാറ്റുകയായിരുന്നു. സമനില പിടിക്കാൻ ജപ്പാൻ ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം മികച്ചുനിന്നു. 56-ാം മിനിറ്റിൽ ലാൽറംസിയാമിയും ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി.
ഇതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചൈന തോൽപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ജപ്പാനും മലേഷ്യയും തമ്മിൽ നടക്കും. ജപ്പാന്‍ ഗോളി കുഡോ ആണ് കളിയിലെ താരമായത്.
TAGS: SPORTS | HOCKEY
SUMMARY: Indian eomen hockey team enters final in Asian Champions Trophy
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…