LATEST NEWS

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ദുബായ്: ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’ യുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇയില്‍ ഇന്ത്യയുടെ യുപിഐ വഴിയുള്ള പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനല്ല ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്‌ലെറ്റുകളില്‍ യുപിഐ വഴി പണമടക്കാന്‍ സാധിക്കും.
SUMMARY: Indians can make transactions in the UAE via the UPI app

NEWS DESK

Recent Posts

ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ സന്ദേശം; വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പോലീസ്

തൃശൂർ: വിദ്വേഷ പരാമർശത്തിന് അധ്യാപികയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.…

16 minutes ago

സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട 13 വയസുകാരിയെ പീഡിപ്പിച്ചു; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി…

23 minutes ago

മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…

39 minutes ago

ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂര്‍:  ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. പട്ടാമ്പി എസ്…

57 minutes ago

കെഎംസിസി സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത്…

1 hour ago

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 30 നാണ് സര്‍വീസ്…

2 hours ago