ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പൗരന്മാർക്ക് നിർദേശം നൽകിയത്. ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) cons.tehran@mea.gov.in എന്ന ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.
SUMMARY: ‘Indians should leave Iran immediately’; Central government issues emergency alert
കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…
ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ…
കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…
തൃശൂർ: തൃശൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള…
ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…
കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും…